തിരുവനന്തപുരം : നെയ്യാറില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈ മാസം മൂന്നിനാണ് തിരുവനന്തപുരം റസല്‍പുരം സ്വദേശിയായ ഷൈജുവിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടവില്‍ നിന്നും കണ്ടെത്തുന്നത്. തുടര്‍ന്ന് സംഭവത്തില്‍ മാരായമുട്ടം സ്വദേശികളായ ഷിജിന്‍, മോഹന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷൈജുവിന്റെത് മുങ്ങിമരണമല്ല എന്ന പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും തുടര്‍ന്ന് കൊലപാതകത്തിലേയ്ക്കും നയിച്ചതെന്ന് പ്രതികള്‍ നെയ്യാറ്റിന്‍കര പോലീസിന് മൊഴി നല്‍കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.