Saturday, April 20, 2024 5:22 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍
നാളെ (12/05/2022)
10.00 ന് തൊട്ടറിയാം പിഡബ്ല്യുഡി-ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് നേതൃത്വം നല്‍കുന്ന സെമിനാര്‍.
11.30 ന് വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന സെമിനാര്‍.
2.30 ന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കലാ-സാംസ്‌കാരിക പരിപാടികള്‍.
4.30 ന് കടമ്മനിട്ട ഗോത്രകലാ കളരിയിലെ പി.ടി പ്രസന്നകുമാറും സംഘവും അവതരിപ്പിക്കുന്ന പടയണി (കാലന്‍കോലം).
5.00 ന് വെണ്‍മണി ശ്രീഭൂവനേശ്വരി വേലകളി സംഘം ശാര്‍ങക്കാവ് അവതരിപ്പിക്കുന്ന വേലകളി.
6.00 ന് മധ്യതിരുവിതാംകൂര്‍ നാട്ടറിവ് പഠനകേന്ദ്രം അഡ്വ. സുരേഷ് സോമ അവതരിപ്പിക്കുന്ന ബോഡുബെറു നാടന്‍ സംഗീതം.
8.00 ന് കൊല്ലം യൗവ്വന ഡ്രാമ വിഷന്‍ അവതരിപ്പിക്കുന്ന നാടകം ഇരുട്ട്.

Lok Sabha Elections 2024 - Kerala

ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍
രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പത്തനംതിട്ട ജില്ലാതല ആഘോഷത്തിന്റെ  ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍  സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയിലെ ഐടി മിഷന്റെ അക്ഷയ സ്റ്റാളില്‍  ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, നിലവിലെ ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, ആധാര്‍-മൊബൈല്‍ ലിങ്കിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. പുതിയ എന്റോള്‍മെന്റിനായി പേര്, മേല്‍വിലാസം വ്യക്തമാക്കിയ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് കൈയ്യില്‍ കരുതണം. അഞ്ചു വയസ്സില്‍ താഴെയുളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടിയുടെ മാതാപിതാക്കളിലൊരാള്‍ സ്വന്തം ആധാര്‍ കാര്‍ഡും കരുതണം. കുട്ടികള്‍ക്ക് അഞ്ചു വയസ്സിലും 15 വയസ്സിലും വിരലടയാളം, കൃഷ്ണമണി എന്നീ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്.

യുവാ ക്ലബുകള്‍ക്ക്  അഫിലിയേഷന്‍ പുതുക്കുവാനുള്ള അവസരം
കേരള സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന വിവിധ വകുപ്പുകളുടെ പവലിയനില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ 7 ദിവസവും ജില്ലയിലെ അഫിലിയേഷന്‍ മുടങ്ങിയ യൂത്ത് യുവ ക്ലബുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കുവാനുള്ള സൗകര്യവും ടീം കേരള യൂത്ത് വോളണ്ടറി ഫോഴ്സില്‍ അംഗമാകുന്നതിനും അവളിടം വനിതാ ക്ലബ്ബില്‍ വനിതകള്‍ക്കു അംഗമാകുന്നതിനുള്ള രജിസ്ട്രഷന്‍ സൗകര്യവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങല്‍ക്ക് യുവജന ക്ഷേമ ബോര്‍ഡിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുക. ഫോണ്‍ നം-9847545970, 9847987414.

മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ സ്ഥാപിക്കുന്നു
പത്തനംതിട്ട നഗരസഭയിലെ അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കാനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എം.സി.എഫ്) എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു. നഗരസഭയിലെ എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായിട്ടാണ്  എം സി എഫുകള്‍ സ്ഥാപിക്കുന്നത്.  പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (12) മുനിസിപ്പാലിറ്റി 16 വാര്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷനായിരിക്കും.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ രാത്രികാല സ്‌ക്വാഡ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ എല്ലാ വീടുകളും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. അത്തരം വീടുകള്‍ക്ക്  നഗരസഭയുടെയും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും മുന്‍ഗണന ലഭിക്കുന്ന പ്രിവില്ലേജ് കാര്‍ഡ് അടക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഐഐഐസിയില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യപഠനം
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് പരിശീലന പരിപാടിയില്‍ ബിടെക്, സിവില്‍, ഡിപ്ലോമ, സിവില്‍, ബിഎസ്.സി ബിരുദദാരികള്‍, ജ്യോഗ്രഫി, ജിയോളജി, ബിരുദദാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മൂന്നുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ -ഹൗസ്‌കീപ്പിംഗില്‍ എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്ത്രീശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ സര്‍ക്കാര്‍ പരിശീലന പരിപാടിയില്‍ മേല്‍പറഞ്ഞ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ മൊത്തവാര്‍ഷികവരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ /പട്ടികജാതി /പട്ടികവര്‍ഗ/ഒബിസി വിഭാഗത്തില്‍പെടുന്നവര്‍, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്‍പെടുന്നവര്‍ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.  തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറുമാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യങ്ങളും ഐഐഐസി ഒരുക്കും.

മൊത്തം ഫീസിന്റെ 10 ശതമാനം തുക മാത്രമായിരിക്കും ഓരോ വിദ്യാര്‍ത്ഥിനിയും അടക്കേണ്ടി വരിക. 20 സീറ്റിലേക്കാണ് പ്രവേശനം. ഏതൊരു മേഖലയിലും അത്യന്താപേക്ഷിതമായ അത്യാധുനിക സാങ്കേതിക വിദ്യയായ ജിഐഎസ് പഠനത്തിലൂടെ നൂറുശതമാനം തൊഴില്‍ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പമുള്ള ജനറല്‍ വിഭാഗത്തിലെ സീറ്റുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ മുഴുവന്‍ ഫീസും അടച്ചു പഠിക്കണം. കോഴ്സിന്റെ വിശദ വിവരങ്ങള്‍ക്ക് 8078980000 ല്‍ ബന്ധപ്പെടുക.  അപേഷിക്കുവാനുളള അവസാന തീയതി മെയ് 16. വെബ്സൈറ്റ് : www.iiic.ac.in

ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി
പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അടൂര്‍, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, 5 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരും മറ്റു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘം 22 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും അതില്‍ 11 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും അടുരിലുള്ള പെപ്പിനോ റെസ്റ്റോറന്റ്, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ട് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു. 2 കിലോ പഴകിയ മീനും കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ടില്‍ നിന്നും 14 കിലോ ഇറച്ചി, അടൂര്‍ വൈറ്റ് പോര്‍ട്ടികോയില്‍ നിന്നും 25 കിലോയുടെ പഴകിയ പച്ചക്കറികളും നശിപ്പിച്ചു.

ഓപ്പറേഷന്‍  മത്സ്യ ; ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി
ഓപ്പറേഷന്‍  മത്സ്യയുമായി ബന്ധപ്പെട്ട് പത്തനംതിട്ട  ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം  111 മീന്‍ കടകളില്‍ പരിശോധനകള്‍ നടത്തുകയും 22 സര്‍വെയലന്‍സ്  സാമ്പിളുകള്‍ പരിശോധനയ്ക്കായി  തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍  ലാബിലേക്ക് അയച്ചു.  പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട മീന്‍ മാര്‍ക്കറ്റുകളായ  കുമ്പഴ, കടയ്ക്കാട്, തിരുവല്ല എന്നിവിടങ്ങളിലും  മീന്‍ കടകളിലുമായി 23 മീനുകളില്‍  ഫോര്‍മാലിന്‍, അമോണിയ കിറ്റ് പരിശോധന നടത്തി. കിറ്റ് പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം  കണ്ടെത്തിയില്ല. മറയൂര്‍ ശര്‍ക്കരയുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഇടങ്ങളില്‍ പരിശോധന നടത്തി. 8 സര്‍വെയലന്‍സ്  സാമ്പിളുകള്‍ പരിശോധനയ്ക്കായി   തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍  ലാബിലേക്ക് അയച്ചു. ഷവര്‍മ പരിശോധനയുമായി ബന്ധപ്പെട്ട്  ജില്ലയില്‍ 48 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 കിലോ ഇറച്ചി നശിപ്പിച്ചു.

ഏകദിന ശില്പശാലാ തീയതിയില്‍ മാറ്റം
ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  പതിനാലാം പഞ്ചവത്സര/202223 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മെയ് 18 ന് നടത്താനിരുന്ന ഏകദിന ശില്പശാല മെയ് 19 ന് രാവിലെ 10 ന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0468 2222725.

വൃക്ഷതൈ വില്‍പനയ്ക്ക്
പത്തനംതിട്ട സാമൂഹ്യ  വനവത്കരണ വിഭാഗത്തിന്റെ മുറിപ്പാറ,  വാഴപ്പാറ (കലഞ്ഞൂര്‍) നഴ്സറികളില്‍ തേക്ക്, ചന്ദനം ഉള്‍പ്പെടെയുളള വിവിധ വൃക്ഷതൈകളുടെ  വില്‍പ്പന തുടങ്ങി. ഫോണ്‍: 8547603654, 8547603708.

ആനിമേഷന്‍ വീഡിയോകള്‍ക്ക് സമ്മാനം
എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യ മന്ത്രിയുടെ രണ്ടാം നൂറ് ദിന കര്‍മ്മ  പരിപാടിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് – എന്ന പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുളള ഭാഗ്യ ചിഹ്നമായ ചില്ലു  എന്ന അണ്ണാറക്കണ്ണനെ കഥാ പാത്രമാക്കി ആനിമേഷന്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനുളള മത്സരം തിരുവനന്തപുരം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മേല്‍ നോട്ടത്തില്‍  നടത്തും. ഏറ്റവും മികച്ച രീതിയിലുളള ആനിമേഷന്‍ വീഡിയോകള്‍ക്ക് യഥാക്രമം ഒന്നാം സമ്മാനം 50000 രൂപ, രണ്ടാം സമ്മാനം 30000 രൂപ, മൂന്നാം സമ്മാനം 20000 രൂപ,  പ്രോത്സാഹന സമ്മാനം  10000 രൂപ  എന്ന ക്രമത്തില്‍ ലഭിക്കും.  ഈ മത്സരത്തില്‍  വിദ്യാര്‍ഥികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാമെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222597.

രജിസ്ട്രേഷന്‍  പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 01/01/2000   മുതല്‍ 31/3/2022 വരെയുള്ള  കാലയളവില്‍  (രജിസ്ട്രേഷന്‍  കാര്‍ഡില്‍  റിന്യൂവല്‍  10/99  മുതല്‍  01/2022  വരെ  രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം  പുതുക്കാന്‍   കഴിയാതിരിക്കുന്നവര്‍ക്കും  ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍  ചെയ്തവര്‍ക്കും  തനതു സീനിയോരിറ്റി നിലനിര്‍ത്തി   രജിസ്ട്രേഷന്‍  പുതുക്കാന്‍ അവസരം.  ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം  വിടുതല്‍ ചെയ്ത  സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍  ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 31 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222745.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമാറ്റച്ചട്ടലംഘനം ; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ്...

എടത്വ പാലത്തിന്റെ നടപ്പാത നിർമ്മാണം ; കേരള റോഡ് ഫണ്ട് ബോർഡിന്റെ നിർദ്ദേശം അവഗണിച്ചു

0
എടത്വ : പ്രധാന പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ...

സുപ്രഭാതം പത്രം കത്തിച്ചത് അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ : ബിനോയ് വിശ്വം

0
മലപ്പുറം: കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന്...

കറുവപ്പട്ടയുടെ ഗുണങ്ങള്‍ ഇവയാണ്

0
ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സു​ഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് കറുവപ്പട്ട...