ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത് 53 പേർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ് മുന്നോട്ടു പോകുകയാണ് എന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ്‌ അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 820ലധികം റെയ്ഡുകൾ നടത്തി. ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന നൂറോളം ക്യാമ്പുകളിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധനകൾ നടത്തി.

എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വിവിധയിടങ്ങളിലായി പരിശോധനകൾ നടന്നു. ശനിയാഴ്ച മാത്രം ജില്ലയിൽ 52 കേസുകൾ രജിസ്റ്റർ ചെയ്യുകയും 53 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 201 ആയി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...