നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ 200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി പെരുമ്പഴുതൂര്‍ സ്വദേശി രാജേന്ദ്രന്‍ നായരുടെ(50) വീട്ടില്‍ നിന്നാണ് 200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായം പിടികൂടിയത്.
ഒരു ലിറ്റര്‍ ചാരായം രണ്ടായിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എസ് ഐ സച്ചിന്‍ പറഞ്ഞു. രാജേന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ രാജേന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫിസര്‍ ജയശേഖര്‍, ഷാജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നൂജു, സതീഷ് കുമാര്‍, കൃഷ്ണകുമാര്‍, അരുണ്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ വിഷ്ണുശ്രീ, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.