കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള കാരണങ്ങളാണ് സ്വര്‍ണത്തിന്റെ വിലയിടിവിന് പിന്നില്‍.
സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്.