Monday, April 28, 2025 4:47 pm

അടൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: അടൂർ കൃഷിഭവനിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ നിറവിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായിട്ടാണ്  ഞാറ്റുവേലചന്ത നടത്തിയത്.  കൂടുതൽ കർഷകരെ സംഘടിപ്പിച്ച് പദ്ധതി നിവ്വഹണം നടത്തുമെന്ന് കർഷക സഭ ഉത്ഘാടനം ചെയ്തുകൊണ്ട് അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്‌ പറഞ്ഞു. ഞാറ്റുവേല ചന്തകൾ മുഖേന കർഷകർക്ക് പച്ചക്കറി വിത്തും തൈകളും ഉൾപ്പടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കൾ വിതരണം ചെയ്തു.

മലയാളത്തിലെ 27 ഞാറ്റുവേലകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഞാറ്റുവേല എന്ന് അറിയിപ്പെടുന്നതും തിരുവാതിര ഞാറ്റുവേലയാണ്.  ഏതൊക്കെ ഞാറ്റുവേലകളിൽ ഏതൊക്കെ കൃഷിപ്പണികൾ ചെയ്യണമെന്ന് പൂര്‍വ്വികർക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അവർ കാലാവസ്ഥയും ഞാറ്റുവേലകളും കാറ്റിന്റെ ഗതിയും മഴയുടെ ലഭ്യതയും ഒക്കെ നോക്കിയാണ് കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നതെന്ന് പറക്കോട് ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ് പറഞ്ഞു. അതുപോലെതന്നെ കാലാവസ്ഥാ വ്യതിയാനം കേരളം പോലുള്ള സംസ്ഥാനത്തെ കർഷകരെ വളരെയധികം ബാധിച്ചു. അതുമൂലം ഉണ്ടാകുന്ന വിളനാശങ്ങൾ ഒരു പരിധിവരെ കർഷകരെ ബാധിക്കാതിരിക്കാൻ വിള ഇൻഷുറൻസ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് കൃഷിരീതികൾ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടുതലകള്‍ നടുന്ന കാലമാണ് തിരുവാതിര ഞാറ്റുവേല. കുരുമുളകുവള്ളികള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്. കൊമ്പുകുത്തി പിടിപ്പിക്കുന്ന ഏതു സസ്യവും ഈ ഞാറ്റുവേലയില്‍ നടാം. ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, കാട്ടുമരങ്ങള്‍ തുടങ്ങിയവയുടെ തൈകള്‍ ഈ സമയത്ത് നട്ടുപിടിപ്പിക്കാവുന്നതാണ് അതുപോലെതന്നെ കപ്പ, വാഴ, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും നടാം. വിരിപ്പു നിലങ്ങളില്‍ ഒറ്റപൂവായി കൃഷി ചെയ്യുന്ന മൂപ്പ് കൂടിയ വിത്തിനങ്ങള്‍ ഞാറ്റുവേലയിലാണ് ഞാറിടേണ്ടത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, കൗൺസിലർ മാരായ ബിന്ദുകുമാരി , സുധ പത്മകുമാർ, രജനി രമേഷ്, അപ്സരാ സനൽ, ശ്രീജ പ്രദീപ്‌, ഗോപാലൻ കെ , കൃഷി ഓഫീസർമാരായ ഷിബിൻ, രജീബ് പി എ, കൃഷി അസിസ്റ്റന്റ്മാരായ രജിത്, പ്രസാദ്, സി ഡി എസ് ചെയർപേഴ്സൺ വത്സല കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ കർഷക സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവരും പങ്കെടുത്തു. കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്വന്തമായി ഉൽപ്പാദിപ്പിച്ച മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു

0
ദില്ലി : നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ...

വേടൻ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ് എച്ച് ഒ

0
കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...

നാദാപുരത്ത് യുവാവിനെ പതിനേഴുകാരന്‍ വെട്ടിപരിക്കേല്‍പ്പിച്ചു

0
കോഴിക്കോട്: നാദാപുരത്ത് യുവാവിനെ പതിനേഴുകാരന്‍ വെട്ടിപരിക്കേല്‍പ്പിച്ചു. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടി രജീഷിനാണ്...

തിരുവല്ല മനക്കച്ചിറയിൽ ടിപ്പറും ടോറസുമായി കൂട്ടിയിടിച്ചു : ടോറസ് പൂർണ്ണമായും കത്തിനശിച്ചു

0
തിരുവല്ല : തിരുവല്ല - കോഴഞ്ചേരി റോഡിൽ മനക്കച്ചിറയിൽ ടിപ്പറും ടോറസുമായി...