കൊച്ചി : സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ പിടികൂടി. കാറില്‍ രഹസ്യ അറയും കണ്ടെത്തി. ഇന്ന് പിടിയിലായ ജലാലിന്റെ കാറിലാണ് രഹസ്യ അറ. ഡ്രൈവിംഗ് സീറ്റിനു ഇടതുവശത്തുള്ള സീറ്റിനടിയിലാണ് രഹസ്യ അറ സ്ഥാപിച്ചിരുന്നത്۔ മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ തിരൂരങ്ങാടി സ്വദേശിയുടെ പേരിലാണ്, എന്നാല്‍ കള്ളക്കടത്തു സംഘം വാഹനം വാങ്ങിയിട്ട് പഴയ ആര്‍.സി ഉടമയുടെ പേരില്‍ നിന്ന് മാറ്റാതെയാണ് ഉപയോഗിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ മറ്റു പല വാഹനങ്ങളും ഇവരുടെ പക്കലുണ്ട്. വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം സരിത്ത് പുറത്തെത്തിച്ചു കൊടുക്കും സന്ദീപും സ്വപ്നയും ചേര്‍ന്നാണ് ജലാലിനും റമീസിനും എത്തിച്ചിരുന്നത്. കാറിലെ രഹസ്യ അറയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ പിടികൂടി ; കാറില്‍ രഹസ്യ അറ
RECENT NEWS
Advertisment