തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പി.കെ റമീസുമായി മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ളാറ്റില്‍ എന്‍ഐഎ തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ റമീസുമായി എന്‍ഐഎ സംഘമെത്തിയത്. നഗരത്തിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ളാറ്റിലും സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ വീട്ടിലും റമീസുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി.
മുഖ്യപ്രതി പി.കെ റമീസുമായി എം.ശിവശങ്കറിന്റെ ഫ്ളാറ്റില്‍ എന്‍ഐഎ തെളിവെടുപ്പ് നടത്തി
RECENT NEWS
Advertisment