കൊച്ചി : ഇലഞ്ഞി കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ്. ഇതു പ്രകാരം അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂടുതല്‍ കള്ളനോട്ടുണ്ടാക്കിയോ എന്നാണ് സംശയം. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലിസ് അറിയിച്ചു. പ്രതികളെ എന്‍.ഐ.എ ഇന്ന് ചോദ്യം ചെയ്യും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളടക്കം കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകാനാണിത്.
കേസിലെ പ്രതികളില്‍ ചിലര്‍ നേരത്തെയും കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിടിയിയിലായവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ന് അന്വേഷണ സംഘവും പ്രതികളെ ചോദ്യം ചെയ്യും. പതിനഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് സംസ്ഥാനത്ത് ചിലവഴിച്ചിട്ടുണ്ടെന്ന് പ്രതികളുടെ മൊഴി പോലിസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വ്യാപകമായി കള്ളനോട്ട് നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.