ഇലഞ്ഞി കള്ളനോട്ട് കേസിലെ പ്രതികളെ എന്‍.ഐ.എ ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലഞ്ഞി കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ്. ഇതു പ്രകാരം അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ കള്ളനോട്ടുണ്ടാക്കിയോ എന്നാണ് സംശയം. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലിസ് അറിയിച്ചു. പ്രതികളെ എന്‍.ഐ.എ ഇന്ന് ചോദ്യം ചെയ്യും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളടക്കം കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകാനാണിത്.

കേസിലെ പ്രതികളില്‍ ചിലര്‍ നേരത്തെയും കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിടിയിയിലായവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ന് അന്വേഷണ സംഘവും പ്രതികളെ ചോദ്യം ചെയ്യും. പതിനഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് സംസ്ഥാനത്ത് ചിലവഴിച്ചിട്ടുണ്ടെന്ന് പ്രതികളുടെ മൊഴി പോലിസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വ്യാപകമായി കള്ളനോട്ട് നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...