തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യയിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘടത്തിന് ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതായി എന്‍ഐഎക്ക് വ്യക്തമായിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.