ശ്രീനഗര്‍ : ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ് നടക്കുന്നു. ഭീകരര്‍ക്ക് ധനസഹായം ഉള്‍പ്പെടെ നല്‍കിയെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പരിശോധനയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
എന്‍ഐഎയ്‌ക്കൊപ്പം ജമ്മു കശ്മീര്‍ പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിആര്‍പിഎഫും സംയുക്തമായാണ് വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. അറസ്റ്റിലായ 36 കാരിയായ സ്ത്രീയില്‍ നിന്ന് ചൈനീസ് ഗ്രനേഡുകളും 48,000 രൂപയും കണ്ടെടുത്തതായാണ് വിവരം. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാദ്ധ്യത.