കൊച്ചി : പെരുമ്പാവൂരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. രാജ്യാന്തര തീവ്രവാദ ബന്ധമുള്ളവര്‍ക്കായാണ് തിരച്ചില്‍. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇവര്‍ വര്‍ഷങ്ങളായി വെങ്ങോല മുടിക്കലില്‍ ജോലി ചെയ്യുന്നയാളാണ്. ഇവര്‍ക്ക് അല്‍-ഖ്വയ്ദ ബന്ധമുണ്ടെന്നാണ് സൂചന.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എന്‍.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലൂം പരിശോധന നടന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് ആറ് അല്‍ ഖ്വയ്ദ പ്രവർത്തകർ പിടിയിലായിരുന്നു.