നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പൂർവ വിദ്യാർത്ഥിനി സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : 115 വർഷം പിന്നിട്ട നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പൂർവ വിദ്യാർത്ഥിനി സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സനാതന ജീവിതമൂല്യങ്ങൾ വിദ്യാർത്ഥിനികളെ അഭ്യസിപ്പിക്കുവാൻ നിക്കോൾസൺ സ്കൂൾ കാട്ടിയ മാതൃക ശ്ലാഘനിയമാണെന്ന് തിരുമേനി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. ആത്മ ചെയർപേഴ്സൺ സിജിയ ബിനു മാനസികാരോഗ്യം മെച്ചപ്പെടുത്തൽ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു.

പങ്കെടുത്ത എല്ലാ പൂർവ വിദ്യാർത്ഥിനികളും തങ്ങളുടെ തിളക്കമാർന്ന ഓർമ്മകൾ പങ്കുവെച്ചു. വിവിധ ഗെയിംസുകൾ ഏവരെയും ആഹ്ലാദ ഭരിതരാക്കി. യോഗത്തിൽ സഭാ ട്രസ്റ്റി അഡ്വ.അൻസിൽ സക്കറിയ കോമാട്ട്, റവ.ജോർജ് മാത്യു, മാനേജർ ഗീതാ ടി.ജോർജ് , സ്കൂൾ ബോർഡ് അംഗങ്ങളായ ടിജു എം.ജോർജ്, ഡോ.അന്ന മാത്യു, വിജി മാമൻ, വത്സ ജേക്കബ്, പ്രൊഫ.ഗീത ആനി ജോർജ്, റവ.പ്രകാശ് ഏബ്രഹാം, പ്രിൻസിപ്പൽമാരായ ജയാ സാബു ഉമ്മൻ, മെറിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...