Monday, March 31, 2025 1:55 am

നിശാക്ലബിൽ പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടിലെത്തി പണവും മാലയും കവർന്നു മുങ്ങി ; യുവതിക്കു തടവ്

For full experience, Download our mobile application:
Get it on Google Play

ദുബായ്‌: നിശാക്ലബിൽ പരിചയപ്പെട്ട അമേരിക്കൻ വംശജനിൽ നിന്നു പണവും ആഭരണവും കവർന്ന ആഫ്രിക്കൻ യുവതി ദുബായിൽ അറസ്റ്റിൽ. ഇവർക്കു മൂന്നു മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. 1000 ദിർഹവും 8000 ദിർഹം വിലമതിക്കുന്ന സ്വർണ മാലയുമാണു യുവതി മോഷ്ടിച്ചത്. മോഷ്ടിച്ച മാല കാമുകനു സമ്മാനമായി നൽകുകയും ചെയ്തു. കാമുകൻ സ്വർണമാല ഉരുക്കിയ ശേഷം വിപണിയിൽ വിൽക്കാൻ കൊണ്ടുപോയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കഴിഞ്ഞ ജൂലൈയിലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിശാക്ലബിൽ വച്ചു പരിചയപ്പെട്ട യുവതി തന്റെ പണവും മാലയും മോഷ്ടിച്ചു കടന്നു കളഞ്ഞെന്ന് അമേരിക്കൻ വംശജൻ പോലീസിൽ പരാതി നൽകിയിരുന്നു. നിശാക്ലബിൽ വച്ചു പരിചയത്തിലായതോടെ ഇയാൾ യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ യുവതി ഒരു ദിവസം അയാൾക്കൊപ്പം കഴിയുകയും ചെയ്തു. പിറ്റേന്ന് യുവാവ് ഉണർന്നെണീറ്റപ്പോൾ യുവതി വീട്ടിലുണ്ടായിരുന്നില്ല. പണവും മാലയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്.

അതിനിടെ സ്വർണം വിൽക്കാനെത്തിയ കാമുകന്റെ കൈയിൽ അതു സ്വന്തം സ്വർണമാണെന്നു തെളിയിക്കുന്ന രേഖകൾ ഇല്ലാതിരുന്നതിനാൽ കടയുടമ സംശയം തോന്നി പോലീസിനെ അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ അതു തനിക്കു കാമുകി സമ്മാനം തന്ന മാല ഉരുക്കിയതാണെന്നു പറഞ്ഞു. ഇതേതുടർന്നാണു യുവതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

0
തൃശൂർ: പോലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി....

അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ അറസ്റ്റ് ചെയ്തു

0
ദില്ലി: അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ...

മൂന്നുവയസുകാരൻ വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു

0
ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന...

പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി...