നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ നടത്തി ; വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനായി സിപിഎം നേതാവ് ശുപാര്‍ശ നടത്തിയെന്ന വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാല്‍ ബാബു വ്യക്തമാക്കി. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം തേടാന്‍ ശ്രമിച്ച സംഭവമാണ് വിവാദമായത്.

അതേസമയം വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്‌ഐ നേതാവായ നിഖില്‍ തോമസിനെ തള്ളി സി പി എം രംഗത്തെത്തി. കോളേജ് പ്രവേശനത്തിന് പാര്‍ട്ടിയുടെ സഹായം തേടിയ നിഖില്‍ തോമസ് ചെയ്തത് കൊടും ചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധപൂര്‍വം സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...