നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; ഇടതുപിന്തുണയോടെ ആര്യാടന്റെ വിജയചരിത്രം ഓർമ്മിപ്പിച്ച് എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിൽ മത്സരിച്ചു ജയിച്ച ചരിത്രം ഓർമ്മിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാക്കിയില്ലെങ്കിൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് ഇടതുസ്വതന്ത്രനാവുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗോവിന്ദന്റെ പ്രതികരണം. നിലമ്പൂരിൽ പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാവുണ്ടാവുമോയെന്ന് ഇപ്പോൾ പറയാനാവില്ല – പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം മുൻപ് സ്വതന്ത്രരെ പിന്തുണച്ചതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അതിനും മുൻപ്‌ ആര്യാടൻ മുഹമ്മദ് മത്സരിച്ചപ്പോൾ ഞങ്ങളവിടെ ജയിപ്പിച്ചതല്ലേ എന്ന മറുപടി.

നിലപാടിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ സ്ഥാനാർഥികൾ വരുകയും മാറുകയും ചെയ്തിട്ടുണ്ട്. അന്ന് ആന്റണി കോൺഗ്രസായിരുന്നു ആര്യാടനെന്നും ഗോവിന്ദൻ ഓർമ്മിപ്പിച്ചു. നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തും. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് സിപിഎം കാത്തിരിക്കുകയാണെന്ന ആരോപണത്തിലൂടെ തെളിയുന്നത് യുഡിഎഫിൽ വലിയ പ്രശ്നങ്ങളുണ്ടെന്നാണ്. സിപിഎമ്മിന് ആരെയും കാത്തിരിക്കേണ്ട കാര്യമില്ല. അൻവറിന്റെ സ്ഥാനാർഥി വരണോ യുഡിഎഫ് സ്ഥാനാർഥിയാവണോ വേണ്ടതെന്നാണ് അവർക്കിടയിലെ വലിയ തർക്കം-ഗോവിന്ദൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമോയെന്ന ചോദ്യത്തിന് ‘ഇനി ഒരു കൊല്ലമല്ലേയുള്ളൂ. സർക്കാരിനെ വിലയിരുത്താൻ നിലമ്പൂർമാത്രം നോക്കേണ്ടതുണ്ടോ’ എന്നായിരുന്നു മറുപടി. മൂന്നാം ഭരണത്തിലേക്കാണ് എൽഡിഎഫ് സർക്കാരിന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...