പത്തനംതിട്ട : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടുകൂടി എൽഡിഎഫ് സർക്കാരിന്റെ അടിത്തറ ഇളക്കുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസുമായി രഹസ്യ ചങ്ങാത്തം ഉണ്ടാക്കി വർഗീയത ഇളക്കിവിട്ട എൽഡിഎഫിന് ജനാധിപത്യ വിശ്വാസികൾ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ജനസമ്പർക്ക ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, സംസ്ഥാന ട്രഷറർ ഡോ. എബ്രഹാം കലമണ്ണിൽ,
സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വർഗീസ്, ജോർജ് വർഗീസ് കോപ്പാറ, തോമസ് മാത്യു ആനിക്കാട്, സാം ഇപ്പൻ, റോയി ചാണ്ടപിള്ള, ജോർജ് മാത്യു, ജോൺസൺ കുര്യൻ, ഷിബു പുതുക്കരി, വൈ.രാജൻ, ടി എബ്രഹാം, ജോസ് കൊന്നപ്പാറ, രാജീവ് താമരപള്ളി, അഡ്വ.സൈമൺ എബ്രഹാം, ജില്ല ജനറൽ സെക്രട്ടറി ഷാജൻ മാത്യു, ദീപു ഉമ്മൻ, ഉമ്മൻ മാത്യു വടക്കേടം, സാം മാത്യു, സ്മിജു ജേക്കബ്, വർഗീസ് ചള്ളയ്ക്കൻ, ജേക്കബ് ജോർജ് കുറ്റിയിൽ,വി.ആർ.രാജേഷ്,പോഷകസംഘടന ജില്ലാ പ്രസിഡണ്ട്മാരായ ബിനു കുരുവിള, തോമസുകുട്ടി കുമ്മണ്ണൂർ, അക്കാമ ജോൺസൺ, ജോർജ്ജി മാത്യുസ്, ആന്റച്ഛൻ വെച്ചുചിറ എന്നിവർ പ്രസംഗിച്ചു.