നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ നടപ്പാക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോള്‍. സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷ പ്രിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എം പോളിന്റെ വിശദീകരണം. നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിമിഷ പ്രിയയുടെ വധശിക്ഷ ആവശ്യപ്പെട്ട് തലാലിന്റെ കുടുംബം വീണ്ടും പ്രോസിക്യൂഷനെ സമീപിച്ചതായും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രനും, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ കത്ത് തന്നതായും കെ. എ പോള്‍ അവകാശപ്പെട്ടു. കെ എ പോള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാള്‍ എന്നാണ് അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. അയാളുടെ അവകാശവാദങ്ങള്‍ അനുഭാവപൂര്‍വം കണ്ടാല്‍ മതി എന്നും അദ്ദേഹം മറുപടി നല്‍കി. ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് ന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...