ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

 ചെന്നൈ : ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ ഭാഗ്യലക്ഷ്‌മി നഗർ ഗൗതമിൻ്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം. കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും ഗുരുതരമായി പരുക്കേറ്റു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാത്രി സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വെച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നു. രാത്രി മുഴുവന്‍ ചാര്‍ജിങ്ങില്‍ കിടന്ന സ്‌കൂട്ടറിന് പുലര്‍ച്ചെയോടെ തീപിടിച്ചു. തുടര്‍ന്ന് തീ വീടിന്റെ താഴത്തെ നിലയിലേക്ക് പടര്‍ന്നു. താഴത്തെ നിലയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനാണ് പൊള്ളലേറ്റത്. മധുരവയൽ സ്വദേശിയായ ഗൗതമിന്റെ കുട്ടിയാണ് മരിച്ചത്. ഒമ്പത് മാസം പ്രായമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. ഗൗതമിന്റെ അച്ഛന്‍ നടരാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ഇവരെ കില്‍പൗക്കിലുള്ള ഗവ. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഗൗതമിനും ഭാര്യ അഞ്ജുവിനും 50 ശതമാനത്തോളം പൊള്ളലേറ്റു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...