നിപ പ്രതിരോധം ; വയനാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

For full experience, Download our mobile application:
Get it on Google Play

വയനാട്: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ശക്തമാക്കി ആരോഗ്യവകുപ്പ് . ഇതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 04935240390. കോഴിക്കോട് ജില്ലയിലെ നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക 789 ആയി ഉയര്‍ന്നെന്ന് ജില്ലാ കലക്ടര്‍ എ.ഗീത. സ്വകാര്യ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും 11 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

ആകെ 20 പേരാണ് ചികിത്സയിലുള്ളത്. വീട്ടില്‍ ഐസൊലേഷനിലുള്ള മൂന്ന് പേര്‍ക്ക് പനിയുണ്ട്. 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 313 വീടുകളില്‍ സര്‍വ്വെ നടത്തിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ വരുന്നവരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തി വിടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...

മാര്‍ക്ക് ലഭിച്ചതിൽ അപാകത ; എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ പിഴവുണ്ടായെന്ന് പരാതി

0
കൊച്ചി : എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ അടിമുടി അപാകതകളെന്ന് പരാതി....