സംസ്ഥാനത്ത് വീണ്ടും നിപ : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പൊതു ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം
1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്.
2. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.

5. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.
7.വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.
8. രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്.
9. സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.
10. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.

11. രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.
12. ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം
13. മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.
14. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
15. ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിക്കണം.
16. ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
കൺട്രോൾ സെൽ ഫോൺ നമ്പർ: 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ടിക്കറ്റില്ലാ യാത്രയ്ക്കുള്ള പിഴ ഇരട്ടിയാക്കാൻ റെയിൽവേ

0
തിരുവനന്തപുരം: അനധികൃതമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഇ-വായനാദിനം സംഘടിപ്പിച്ചു ദേശീയ വായനാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ടക്കെതിരെ വ്യാജ പ്രചാരണം : ജില്ലാ പോലീസ് മേധാവിക്ക്...

0
പത്തനംതിട്ട: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ വാർത്തകളും മോർഫ് ചെയ്ത ചിത്രങ്ങളും...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...