നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല കേസുകളുടെ എണ്ണത്തിലും വർധന. പകർച്ചവ്യാധികളും മലേറിയ ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളും കൂടി. വെള്ളി, ശനി, ഞായർ ദിനങ്ങളില്‍ ഡ്രൈ ഡേ. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമായതോടെ ഇന്നലെയും മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നിപ, ഷിഗെല്ല രോഗങ്ങൾക്ക് പിന്നാലെ മലേറിയ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 70 കടന്നു. ഈ വർഷം ഇതുവരെ 147 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ വലിയ വെല്ലുവിളിയാണ് നിലവിൽ ഉയർത്തുന്നത്.

നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ ജില്ലയിൽ മലേറിയ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം മധ്യപ്രദേശിൽ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ മാത്രം ജില്ലയിൽ മൂന്ന് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്ന് വ്യത്യസ്ത രോഗങ്ങൾ ഒരേസമയം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...