കോഴിക്കോട് : നിപ ബാധയില്‍ കേരളത്തിന് വീണ്ടും ആശ്വാസം. സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധിച്ചവരുടെ ഫലമാണ് നെഗറ്റീവായത്.
ഇതോടെ പരിശോധന ഫലം നെഗറ്റീവായവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിപ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 36 പേരുടെ പരിശോധനഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 265 പേരാണുള്ളത്. ഇതില്‍ 62 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലകളില്‍ 47 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.