കോഴിക്കോട് : നിപ വൈറസിന്റെ ഉറവിടം തേടി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇവ ഭോപ്പാലിലെ ജന്തുരോഗ നിര്‍ണയ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.
ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിള്‍ ശേഖരണം. വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ഇന്ന് രാത്രിയില്‍ ആരംഭിക്കും. വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പ്രത്യേക കെണി ഒരുക്കിയാണ് പൂനെയില്‍ നിന്ന് വന്ന പ്രത്യക സംഘം വവ്വാലുകളെ പിടികൂടുന്നത്.