ഫിഫ ലോക കപ്പ് ; ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

നിരണം: പ്രാദേശികതലം മുതൽ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതൽ യുദ്ധം വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഘർഷകാലത്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പരസ്പരം സ്നേഹത്താൽ കോർത്തിണക്കി ബന്ധം സ്ഥാപിക്കുന്ന ഒരേ ഒരു പാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നതിനാലാണ് ലോകകപ്പ് ഫുട്ബോൾ ലോകത്തിന്റെ മാമാങ്കമായി തീർന്നിരിക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് പ്രസ്താവിച്ചു.നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ‘പന്ത് ഉരുളുന്നതിന് മുമ്പ് ദീപം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫോറം സെക്രട്ടറി ജോബി ദാനിയേൽ അധ്യക്ഷത വഹിച്ചു.ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ഐക്യദാർഢ്യം പുലർത്തി ഇഷ്ടതാരങ്ങൾക്ക് വേണ്ടി ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ പ്രാർത്ഥിച്ചു. ദൈവാലയത്തിന് മധ്യത്തിലുള്ള തൂക്കുവിളക്കിൽ നിന്നും നിന്നും ആണ് ദീപങ്ങൾ തെളിയിച്ചത്.യൂത്ത് ഫോറം ജോയിൻ്റ് സെക്രട്ടറി ദാനിയേൽ വാലയിൽ തങ്ങളുടെ തറവാടിനും മതിലിനും അർജൻറ്റീനയുടെ ജേഴ്സിയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങുള്ളിൽ വൈറൽ ആയിരിക്കുകയാണ്.

ചടങ്ങിൽ സി.ജെ.ജോൺ, അജോയി വർഗ്ഗീസ് , റെന്നി തോമസ് തേവേരിൽ എന്നിവർ സന്ദേശം നല്കി.യൂത്ത് ഫോറം ഭാരവാഹികളായ സോജൻ ഏബ്രഹാം, ശേബ വില്യംസ്, റാണി സിജി, ജിയോ ജേക്കബ്, ഫീബ വില്യംസ് , സുനിൽ ചാക്കോ ,ഏബൽ റെന്നി തോമസ് ,സുജ സേവ്യർ എന്നിവർ നേതൃത്വം നല്കി.വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച യൂത്ത് ഫോറം ഭാരവാഹികൾക്ക് മാനേജിങ്ങ് ട്രസ്റ്റി ഡോ.ജോൺസൺ വി. ഇടിക്കുള കൃതജ്ഞത രേഖപെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...