റാന്നി: കേരളം വൈദ്യുതി രംഗത്ത് ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായതായി രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ നിറവ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ്ണ വൈദ്യുതികരണം , എല്‍.ഇ.ഡി ബൾബ് നൽകിയത്, കെ ഫോൺ സൗജന്യ ഇന്റർനെറ്റ് സംവിധാനം തുടങ്ങിയവ നൽകിയത് കേരളം ആണെന്നും എംഎൽ എ പറഞ്ഞു.
സമഗ്ര വൈദ്യുതി വികസനത്തിനുള്ള പദ്ധതികൾ രൂപീകരിക്കുന്നതിനും നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികളെപ്പറ്റി ചർച്ച ചെയ്യുന്നതിനുമായിട്ടാണ് നിറവ് എന്ന പേരിൽ സെമിനാർ നടത്തിയത്. അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗം ബിജു രാജ് ചര്‍ച്ച നയിച്ചു. പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സന്തോഷ് ചർച്ചക്ക് മറുപടി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ് ഗോപി, ടി.രമ ,ജയകൃഷ്ണന്‍ , അനിൽ കുമാർ , ബാജി കുമാർ എന്നിവര്‍ പ്രസംഗിച്ചു.