ദില്ലി: നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി. നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ല. പ്രതികള്‍ക്കു ശിക്ഷ ഒരുമിച്ചു നല്‍കണമെന്നും ഉത്തരവിട്ടു. നിയമ നടപടികള്‍ തീര്‍ക്കാന്‍ പ്രതികള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണു കേസില്‍ വിധി പറഞ്ഞത്. കുറ്റവാളികളുടെ വധശിക്ഷയ്ക്കുള്ള മരണവാറന്റ് സ്‌റ്റേ ചെയ്തതിനെതിരെയാണു കേന്ദ്ര സര്‍ക്കാറാണ് ഹര്‍ജി നല്‍കിയത്.
ശിക്ഷ ഒരുമിച്ചു നല്‍കണം : നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളി
RECENT NEWS
Advertisment