പത്തനംതിട്ട ഡി.സി.സിയുടെ അടിയന്തിര ജനറല്‍ ബോഡി യോഗം ഫെബ്രുവരി 7 വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ  നിര്‍ദ്ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം ഫെബ്രുവരി 7 വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്റെ  അദ്ധ്യക്ഷതയില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ്  അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് പങ്കെടുക്കും.

കെ.പി.സി.സി നിര്‍ദ്ദേശാനുസരണമുള്ള ഭവന സന്ദര്‍ശനം, ഫണ്ട് ശേഖരണ പരിപാടി, ഡി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല എന്നിവ വിലയിരുത്തുന്നതിനായി ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍, എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങള്‍, കെ.പിസി.സി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, മുന്‍ ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി അംഗങ്ങള്‍, കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ അദ്ധ്യക്ഷന്മാര്‍, പ്രസിഡന്‍റന്മാര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...