Thursday, May 15, 2025 3:13 am

കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമ്മല പുരം – മേപ്രത്തു പടി – മുഴയമുട്ടം – മണ്ണാറത്തറ വന റോഡ് ഗതാഗതയോഗ്യമാക്കണം

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമ്മല പുരം – മേപ്രത്തു പടി – മുഴയമുട്ടം – മണ്ണാറത്തറ വന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നിർമ്മലപുരം – ചുങ്കപ്പാറ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡുകൾ റാന്നി- വലിയകാവ് വനത്തിലൂടെ കടന്നുപോകുന്നതാണ്. നിരവധി വാഹനങ്ങൾ സഞ്ചരിച്ചിരുന്ന വഴികളിൽ പുനരുദ്ധാരണ പ്രവർത്തികൾ നടത്താത്തതിനാൽ കല്ലും മണ്ണും മഴക്കാലത്ത് ചെളിയും ആയ സ്ഥിതിയിൽ ആണ്. ദൈന്യംദിന ആവശ്യങ്ങൾക്ക് പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്നത് ഈ മൺ റോഡാണ്. ആശുപത്രി , മാർക്കറ്റുകൾ ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ എത്താൻ വാഹനങ്ങൾ വിളിച്ചാൽ റോഡിൻ്റെ ഈ സ്ഥിതി മൂലം വരാൻ മടിക്കുന്ന നിലയാണ്. പ്രസ്തുത റോഡിൽ പൂട്ടു കട്ട നിരത്തി ഗതാഗതയോഗ്യമാക്കാൻ തീരുമാനം ഉണ്ടായെങ്കിലും വർഷങ്ങളായി ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

ചുങ്കപ്പാറ – നിർമ്മല പുരം നിവാസികൾക്ക് റാന്നിയുമായി ഏറ്റവും എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന റോഡ് അടിയന്തിരമായി കട്ട നിരത്തി ഗതാഗതയോഗ്യമാക്കണമെന്നും മാരംങ്കുളം – നിർമ്മല പുരം റോഡ് റീ ടാറിങ്ങ് നടത്തണമെന്നും ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിർമ്മല പുരത്ത് ചേർന്ന യോഗത്തിൽ ജനകീയ വികസന സമിതി ഭാരവാഹികളായ
സോണി കെ.യു കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം , റെഞ്ചി ഫിലിപ്പ് മോടിയിൽ , ബിറ്റോ മാപ്പൂര്, സജി മോടിയിൽ , രാജു വേങ്ങോലിൽ, അബ്ദുൾ അസ്സീസ് മേപ്രത്ത്, രാജു മോടിയിൽ , ജോയി പീടികയിൽ, റിജോ മോടിയിൽ , തോമസുകുട്ടി കണ്ണാടിക്കൽ, ബിജു മോടിയിൽ , ബേബിക്കുട്ടി കൊച്ചു പഴയിടത്ത്, ബാബു പുലിത്തിട്ട, ജോസ് മോടിയിൽ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....