ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾക്ക് അമ്മയായി എത്തിയ നിഷയും യാത്രയായി… പരീക്ഷണങ്ങൾ വിട്ടുമാറാതെ നെൽസന്റെ ജീവിതം

For full experience, Download our mobile application:
Get it on Google Play

അയർലൻഡ്: പരീക്ഷണങ്ങൾ വിട്ടുമാറാതെ നെൽസന്റെ ജീവിതം. 7 വർഷം മുൻപ് ആദ്യ ഭാര്യയെ വാഹനാപകടത്തിൽ നഷ്ടമായതിന്റെ വേദനയിൽ നിന്നും കരകയറുന്നതിനിടെ കാൻസർ രോഗം രണ്ടാമത്തെ ഭാര്യയെയും തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ് നെല്‍സന്‍. നോർത്തേൺ അയർലൻഡിലെ ഐൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യ നിഷ (42) ആണ് വിധിക്ക് കീഴടങ്ങിയത്.

2019-ൽ ഒരു കാർ അപകടത്തിലാണ് നെൽസന്റെ ആദ്യ ഭാര്യ സിനി മരിക്കുന്നത്. അന്ന് കേവലം 37 വയസ്സ് മാത്രമായിരുന്നു സിനിയുടെ പ്രായം. അമ്മയുടെ അരികിലിരുന്ന് വിതുമ്പുന്ന 3 പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം അന്ന് ലോകമലയാളികളുടെ കണ്ണ് നനയിച്ചിരുന്നു. തളർന്നുപോയ തന്റെ ജീവിതം മക്കൾക്ക് വേണ്ടിയെങ്കിലും തിരിച്ചു പിടിക്കാനാണ് നെൽസൺ നിഷയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹം നൽകി ജീവിതം പ്രകാശത്തിലേക്ക് നീങ്ങുമ്പോഴാണ് കാൻസറിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായെത്തിയത്. നെൽസന്റെയും കുട്ടികളുടെയും തീരാദുഃഖത്തിൽ യു.കെ കെ.സി.എ ഭാരവാഹികളും പ്രവാസി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...