Tuesday, July 2, 2024 6:15 pm

അപൂർവ്വ രോഗത്തില്‍ തളരാതെ നിഷാന്ത് കുഞ്ഞുമോൻ – കോൺഗ്രസ്സ് കോന്നി മണ്ഡലം വൈസ് പ്രസിഡൻ്റായി ചുമതല ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : അസ്ഥി ഒടിയുന്ന അപൂർവ്വ രോഗം ബാധിച്ച് ചെറുപ്പത്തിൽ തന്നെ പരസഹായമില്ലാതെ കിടക്കയിൽ നിന്ന് അനങ്ങുവാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ തുടരുമ്പോഴും സാമൂഹിക സേവനം കൈവിടാതെ സമൂഹത്തിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹരിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്ത കോന്നി മങ്ങാരം വട്ടതകിടിയിൽ വീട്ടില്‍ നിഷാന്ത് കുഞ്ഞുമോൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം വൈസ് പ്രസിഡൻ്റായി ചുമതല ഏറ്റെടുത്തു. 2007 – 08 ൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റായി വോട്ടെടുപ്പിൽ വിജയിച്ചിരുന്നു. ആ കാലയളവിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാജീവ് സത്വവ നേരിട്ട് വീട്ടിൽ എത്തിയാണ് നിഷാന്തിന് മെമ്പർഷിപ്പ് നൽകിയത്.

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് നിഷാന്ത് പത്ത്, +2 പരീക്ഷകൾ എഴുതിയിരുന്നത്. തുടർന്ന് BSNL റീച്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലൂടെ സംരംഭകനായി മാറി. യുവജന സംഘടനകളുടെ സജീവ അംഗമായി പ്രവർത്തിയ്ക്കുന്ന നിഷാന്ത് സംഘടനകളുമായി ബന്ധപ്പെട്ട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിഷാന്ത് കുഞ്ഞുമോനെ വീട്ടിൽ എത്തി മണ്ഡലം വൈസ് പ്രസിഡൻ്റിന്റെ  ചുമതല കൈമാറി അനുമോദനങ്ങൾ അറിയിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ഡിസിസി സെക്രട്ടറി സജി കൊട്ടക്കാട്, ബൂത്ത് പ്രസിഡന്റ് ലിസി സാം എന്നിവർ കൂടെ ഉണ്ടായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ഇക്കോ ടൂറിസം സെന്ററിൽ പണമിടപാടുകൾ ഇനി ഓൺലൈൻ സംവിധാനം വഴി മാത്രം

0
കോന്നി : സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നതിന്റെ...

ചെമ്പനോലിയിൽ യാത്രക്ലേശം രൂക്ഷം

0
റാന്നി: താലൂക്കിൽ ഉൾപ്പെടുന്ന ചെറു ഗ്രാമമായ ചെമ്പനോലി വഴി റാന്നിക്ക് ബസ്...

സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ അവകാശ ദിനം ആചരിച്ചു

0
കോന്നി : സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ അവകാശ ദിനം ആചരിച്ചു. പെൻഷൻ...

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പാര്‍ലമെൻ്റിൽ പ്രതിപക്ഷ ബഹളം : സഭയുടെ മര്യാദയ്ക്ക് ചേർന്നതല്ലെന്ന് സ്പീക്കർ

0
ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ...