റാന്നി എക്സലൻസ് അവാർഡ് ചടങ്ങ് മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ 10, 12 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എംഎൽഎയുടെ നേതൃത്വത്തിൽ ഈ മാസം 6 ന് നടത്താനിരുന്ന എക്സലൻസ് അവാർഡ് ചടങ്ങ് മാറ്റി വെച്ചതായി അഡ്വ. പ്രമോദ് നാരായൺ എം എൽ എ അറിയിച്ചു. എക്സലൻസ് അവാർഡിനായി നിയോജക മണ്ഡലത്തിന് പുറത്ത് പഠിച്ചത് ഉൾപ്പെടെയുള്ള നിരവധി കുട്ടികളിൽ നിന്നും അപേക്ഷ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെ മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സൈലം ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിലേക്ക് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനായി
കേരള സിലബസ് എസ്എസ്എൽസി പരീക്ഷയ്ക്ക് 8എ+ വരേയും പ്ലസ് 2 പരീക്ഷക്ക് 4എ+ വരെയും ഉള്ളവർക്കും, സിബിഎസ് സി 10, 12 പരീക്ഷകളിൽ 4 എ + വരെ ഉള്ളവർക്കും എക്സലൻസ് അവാർഡ് നൽകുന്നു.
അർഹരായ വിദ്യാർത്ഥികൾ പേര്, സ്കൂൾ, ഫോട്ടോ, ഫോൺ നമ്പർ സഹിതം
meritrannimla@gmail. com എന്ന വിലാസത്തിൽ ഇമെയിൽ ആയോ
9446491806 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ആയോ അയച്ചു നൽകണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...