നാഗ്പൂർ : കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് വധഭീഷണി കര്‍ണ്ണാടകയിലെ ജയിലില്‍ നിന്ന്. കർണ്ണാടകയിലെ ജയിലിൽ നിന്നാണ് മന്ത്രിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. ബെലഗാവിൽ തടവിൽ കഴിയുന്ന ജയേഷ് കാന്തയെന്ന ആളാണ് വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂർ പോലീസ് അറിയിച്ചു.’കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് ജയിലിൽ നിന്നുമാണ് വധഭീഷണിയെത്തിയത്. ബെലഗാവ് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് ഭീഷണിയ്ക്ക് പിന്നിൽ. ജയിലിനുള്ളിൽ നിന്നും ഇയാൾ നിയമവിരുദ്ധമായി ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
അന്വേഷണത്തിനായി നാഗ്പൂർ പോലീസിന്‍റെ ഒരു സംഘം ബെലഗാവിയിലേക്ക് പോയിട്ടുണ്ടെന്നും പ്രൊഡക്ഷൻ റിമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ദാവൂദിന്‍റെ സംഘത്തിലെ അംഗമാണെന്നും തനിക്ക് 100 കോടി രൂപ എത്രയും വേഗം കൈമാറണമെന്നുമാണ് ഇയാൾ പറഞ്ഞത്. ആവശ്യം അംഗീകരിക്കാത്ത പക്ഷം ഗഡ്കരിയെ ബോംബ് എറിഞ്ഞ് കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് നിതിൻ ഗഡ്കരിയുടെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കിയിരുന്നു.
ഖംല ഏരിയയിലെ ഗഡ്കരിയുടെ പബ്ലിക് റിലേഷൻസ് ഓഫീസിന്‍റെ ലാൻഡ്ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ 11.25 നും 12.30 നും ഇടയിൽ മൂന്ന് പ്രാവശ്യമാണ് കോൾ വന്നത്. പണം അയക്കണമെന്ന് പറഞ്ഞ് കർണാടകയിലെ മൊബൈൽ നമ്പറും വിലാസവും വിളിച്ചയാൾ പങ്കുവെച്ചിരുന്നു. വധഭീഷണി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ അമിതേഷ് കുമാർ വ്യക്തമാക്കി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]