ഒരു മാസത്തിനിടെ 60,000 മരണങ്ങൾ : കോവിഡ് മരണ നിരക്ക് പുറത്തുവിട്ട് ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന : കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ മരണ നിരക്ക് പുറത്തുവിട്ട് ചൈന. ഒരു മാസത്തിനിടെ ചൈനയിൽ 60,000 കോവിഡ് മരണങ്ങൾ സംഭവിച്ചതായാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിന് ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോർട്ടാണിത്. 2022 ഡിസംബർ എട്ടിനും ഈ വർഷം 12നും ഇടയിൽ ചൈനയിൽ 59,938 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി.

ദേശീയ ആരോഗ്യ കമ്മീഷന് കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്‌ട്രേഷൻ മേധാവി ജിയാവോ യാഹുയി ആണ് വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയിൽ കോവിഡ് പനിയും അടിയന്തര ആശുപത്രി പ്രവേശവും ഉയർന്നതായും ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായും ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

ലോകാരോഗ്യ സംഘടനാ മേധാവി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈനീസ് അധികൃതരുമായി സംസാരിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഏജൻസി സ്വാഗതം ചെയ്തു. സ്ഥിതിഗതികൾ മോശമായി തുടരുന്നതിനാൽ കോവിഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു. കൃത്യമായ രോഗ മരണ നിരക്കുകൾ പുറത്തുവിടാത്തതിന്‍റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനക്കെതിരെ ലോകാരോഗ്യ സംഘനട രംഗത്തെത്തിയിരുന്നു.

എന്നാൽ കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് അധികൃതർ ചർച്ചകൾ നടത്തുകയുമാണെന്ന് ബീജിംഗ് എബസി വക്താവ് ലിയു പെങ്ക്യു പറഞ്ഞു. 2020ന്‍റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഇളവുകൾ നൽകുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...