പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ ഗവണ്മെന്റ്

For full experience, Download our mobile application:
Get it on Google Play

പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ ഗവണ്മെന്റ്. ഇതിനുപകരം നൈപുണ്യ പരിശീലനത്തിന് അർഹർ (എലിജിബിൾ ഫോർ സ്കിൽ ട്രെയിനിങ്) എന്ന് രേഖപ്പെടുത്തും. ഈ അധ്യയന വർഷം മുതൽ പുതിയ മാറ്റം നിലവിൽ വരും. ബീഹാർ ബോർഡ് ഓഫ് ഓപ്പൺ സ്കൂളിങ് ആൻഡ് എജ്യുക്കേഷൻ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിൽ ചേരാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാറ്റം നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉടൻ നൽകുകയും ചെയ്യും. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനായില്ല എന്നതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിയുടെ കഴിവ് ഇല്ലാതാകുന്നില്ലെന്ന് ബീഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി പറഞ്ഞു. പത്താം ക്ലാസ് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മെച്ചപ്പെട്ട തയ്യാറെടുപ്പിനായി ഒരു മാസത്തെ പ്രത്യേക പഠന ക്ലാസുകൾ നൽകും. 81.79% ആണ് 2026ലെ ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് വിജയശതമാനം. പരീക്ഷയെഴുതിയ 15,10,928 വിദ്യാർഥികളിൽ (7,26,057 ആൺകുട്ടികളും 7,84,871 പെൺകുട്ടികളും) 12,35,743 പേർ വിജയം നേടി. 6,34,353 പെൺകുട്ടികൾ പരീക്ഷ പാസായപ്പോൾ 6,01,390 ആൺകുട്ടികളാണ് വിജയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്

0
ഡൽഹി: സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്. വില കുത്തനെ...