അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക് വിറ്റു. മഹാരാഷ്ട്രയിലെ മാലേഗാവോണിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവുമായി വേർപിരിഞ്ഞ ഫർസാന പിന്നീട് ഒറ്റയ്ക്കായിരുന്നു താമസം. ജൂലൈയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് മറ്റൊരാൾക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുംബൈയിലെ ധാരാവി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മാലേഗാവോണിലെ സംഭവം പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഫർസാനയുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകൾ പോലീസിന് ലഭിച്ചിരുന്നു.

രേഖകളിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് സംഘം മാലേഗാവോണിലെത്തി യുവതിയെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി ഫർസാന സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റ് നാല് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വിൽപ്പന നടത്തിയതായി ആരോപിക്കുന്ന നവജാതശിശുവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. കുഞ്ഞിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...