ന്യൂഡല്‍ഹി : സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമില്ലാത്തതും പുരുഷന്‍മാര്‍ അശ്രദ്ധയുള്ളവരും ആയതിനാല്‍ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്ത്രീകള്‍ പഠിച്ചാല്‍ പ്രത്യുല്‍പാദന നിരക്ക് കുറയും. ഇതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരല്ല. അവര്‍ എല്ലാ ദിവസവും പ്രസവിക്കേണ്ട കാര്യമില്ലെന്ന് പുരുഷന്‍ ചിന്തിക്കുന്നില്ലെന്നും ജെഡിയു മേധാവി പറഞ്ഞു. ശനിയാഴ്ച വൈശാലിയില്‍ ‘സമാധാന്‍ യാത്ര’യുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്നുവെങ്കില്‍ അല്ലെങ്കില്‍ ഗര്‍ഭധാരണത്തില്‍ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍ നന്നായിരുന്നു. പുരുഷന്മാര്‍ അശ്രദ്ധരാണ്. സ്ത്രീകള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ അവര്‍ക്ക് ജനസംഖ്യാ വര്‍ധനവ് തടയാന്‍ കഴിയില്ല ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം മോശം ഭാഷയിലാണെന്നും സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പ്രത്യുത്പാദന നിരക്ക് വിശദീകരിക്കാന്‍ അനുചിതമായ ഭാഷ ഉപയോഗിച്ച് അദ്ദേഹം തന്‍റെ സ്ഥാനത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]