ഉത്തരേന്ത്യയില്‍ അതിശൈത്യം; കാന്‍പൂരിൽ ഒരാഴ്ചക്കിടെ 98 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. യുപി കാന്‍പൂരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ മരിച്ചത് 98 പേർ. ഇന്നലെ മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു. 1.9 ഡിഗ്രി സെല്‍ഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും തുടരുന്ന അതി ശൈത്യം എല്ലാ പ്രായക്കാരെയും ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

യുപി കാൺപൂരിൽ ഒരാഴ്ചക്കിടെ രക്തസമ്മർദ്ദം വർധിച്ചും രക്തം കട്ടപിടിച്ചുo 44 പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും 54 പേർ ആശുപതിയിൽ എത്തും മുമ്പെയുമാണ് മരിച്ചത്. 333 പേർ ചികിത്സ തേടി. വിറ്റാമൻ C അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചെറുചൂടിൽ പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശം നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസം കൂടി അതി ശൈത്യവും ശക്തമായ മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഡൽഹി സഫ്ദർജങ്ങിൽ 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കാഴ്ചപരിധി കുറഞ്ഞതോടെ 50 ഓളം ട്രെയിനുകളും 30 ഓളം വിമാനങ്ങളും വൈകി. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....