നൈട്രജൻ വധശിക്ഷ വലിയ ക്രൂരത ; അലബാമ സ്റ്റേറ്റിനെതിരെ വിമർശനവുമായി ലോകരാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഏറെ ചർച്ച ചെയ്യപ്പെട്ട നൈട്രജൻ വാതകം ഉപയോ​ഗിച്ചുള്ള വധശിക്ഷ ക്രൂരതയെന്ന് ഒരുവിഭാ​ഗം. വധശിക്ഷ നടപ്പാക്കിയ അലബാമ സ്റ്റേറ്റിനെതിരെ വൈറ്റ്ഹൗസും യുറോപ്യൻ യൂണിയനും രം​ഗത്തെത്തി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെന്നത്ത് യൂജിൻ സ്മിത്തിനെയാണ് കഴിഞ്ഞ ദിവസം നൈട്രജൻ മാസ്ക് ധരിപ്പിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്. രണ്ട് മുതൽ ആറ് മിനിറ്റുവരെ സ്മിത്ത് ശ്വാസം കിട്ടാതെ മരണക്കിടയിൽ പിടഞ്ഞുവെന്നും 22 മിനിറ്റ് എടുത്താണ് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹത്തിൻ്റെ ആത്മീയ ഉപദേഷ്ടാവ് റെവറൻ്റ് ജെഫ് ഹുഡ് വ്യക്തമാക്കി.

വധശിക്ഷയെ ‘ഹൊറർ ഷോ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജയിൽ ജീവനക്കാർക്ക് പോലും ഞെട്ടലിലാണെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചവരിൽ ഒരാളായിരുന്നു പുരോഹിതനായ ഹുഡ്. ഹോളിവുഡ് സിനിമക്ക് വേണ്ടി ചിത്രീകരിച്ച സീൻ പോലെയാണ് തനിക്ക് തോന്നിയതെന്നും ഒരിക്കലും മറക്കാനാകാത്ത കാഴ്ചയാണെന്നും അദ്ദേഹം വിവരിച്ചു. നൈട്രജൻ വധശിക്ഷക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും രം​ഗത്തെത്തി. കൃത്യമായ പരീക്ഷണം നടത്താതെയുള്ള രീതിയാണിതെന്നും മനുഷ്യ പരീക്ഷണമാണ് നടത്തിയതെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. അലബാമയിലെ ഹോൾമാൻ ജയിലിൽ വെച്ചാണ് വധശിക്ഷ നടത്തിയത്. റെസ്പിറേറ്റർ മാസ്കിലൂടെ ഓക്സിജനു പകരം നൈട്രജൻ ശ്വസിപ്പിക്കുകയാണ് നൈട്രജൻ ഹൈപ്പോക്സിയ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...