Wednesday, July 2, 2025 3:52 pm

ഡി.എം.ഒ.ക്ക് നിവേദനം നല്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗവൺമെൻ്റ് ഹോസ്പിറ്റൽ നേഴ്‌സിംങ് അസിസ്റ്റൻ്റ്, അറ്റൻ്റേഴ്സ് സ്റ്റാഫ് അസോസിയേഷൻ സംഘടനകള്‍ വിവിധ ആവിശ്യങ്ങൾ നടപ്പാക്കണമെന്നാവിശ്യപ്പെട്ട് ഡി.എം.ഒ.ക്ക് നിവേദനം നല്കി. ഗവൺമെൻ്റ് ആശുപത്രി ഗ്രേഡ്, രണ്ട്, ഒന്ന്, അറ്റന്‍ഡറുമാരുടേയും നേഴ്സിംങ്ങ് അസിസ്റ്റൻ്റുമാരുടേയും പ്രമോഷൻ വൈകുന്നതുമായി ബന്ധപ്പെട്ടാണ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ട ഡി.എം.ഒ.യും മായി ചർച്ച നടത്തി നിവേദനം നല്‍കിയത്.

ജില്ലയിലെ വിവിധ ഗവ.ആശുപത്രികളിലേക്ക് സ്ഥിരം ജീവനക്കാരെ ഉടൻ നിയമിക്കുന്നതിനൊപ്പം 4 മുതല്‍ 5 വർഷം, ഗ്രേഡ് അറ്റൻ്ററുമാരായി ജോലി ചെയ്യുന്നവർക്ക് ഉടൻ പ്രമോഷൻ നല്കണമെന്നും ആവിശ്യപ്പെട്ടു. വിവിധ ആശുപത്രികളിൽ കാലാകാലങ്ങളിൽ പി.എച്ച്.സിയിൽ നിന്നും സി.എച്ച്.സി.ആയും താലൂക്ക് ഹെഡ് ക്വാട്ടേഴ്സായും ജില്ലാ ആശുപത്രി, ജനറൽ ആശുപത്രിയായി ഉയർത്തിയിട്ടും കിടക്കകളുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കുന്നില്ല.

ഡി.എം.ഒ. , ഹെൽത്ത് മാനേജ്മെൻ്റ് കമ്മിറ്റി, എൻ.ആർ.എച്ച്.എം വഴി നിയമനം നടത്തുന്നതിനാൽ സ്ഥിരം ജീവനക്കാരു ടെ നിയമനങ്ങളും പ്രമോഷനുകളും തടയപ്പെടുകയാണന്നും 1969 സ്റ്റാഫ് പാറ്റേൺ പുതുക്കാൻ കാലതാമസം നേരിടുന്നുവെന്നും ആശുപത്രി സൂപ്രണ്ടുമാർ കിടക്കകളുടെ അടിസ്ഥാനത്തിൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ ഡി.എം.ഒ.യെ അറിയിച്ചു. ഇപ്പോൾ എ.എൻ.എം കോഴ്സ് പാസായവരെ നേഴ്സിംങ്ങ് അസിസ്റ്റൻ്റായി നിയമിക്കാൻ ആശുപത്രി സൂപ്രണ്ടുമാർ ഹെൽത്ത് മാനേജ്മെൻ്റ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുത്തിട്ടുണ്ട്.

അത്തരത്തിൽ നിയമനം നടത്താൻ തുനിഞ്ഞാൽ അതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നിവേദനത്തിൽ പറയുന്നു. എന്നാൽ അത്തരം നീക്കം ഡി.എം.ഒയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഡിപ്പാർട്ടുമെൻ്റിൽ നിന്നും ഗ്രേഡ് രണ്ട് അറ്റൻ്ററായി ആരോഗ്യവകുപ്പിൽ ജീവനക്കാരെ നിയമിക്കുന്നതിനെ ജില്ലാകളക്ടറിൽ നിന്നും ലിസ്റ്റ് കിട്ടിയാലുടൻ ശബരിമല സീസണിൽ പ്രമോഷൻ നടത്താമെന്ന് ഡി.എം.ഒ ഉറപ്പ് നല്കി. സംസ്ഥാന സെക്രട്ടറി അലിയാർ എരുമേലി, ജില്ലാ സെക്രട്ടറി ശാന്തമ്മ, യൂണിറ്റ് പ്രസിഡൻ്റ് ജാൻസി, റ്റി.എസ്.പൊന്നമ്മ, കൃഷ്ണകുമാരി ആറൻമുള, റോസമ്മ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ...

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...