ഇരവിപേരൂർ/തിരുവല്ല : ബാലഗോകുലം ശബരിഗിരി ജില്ല ഭഗിനി സമിതിയുടെ നേതൃത്വത്തിൽ നിവേദിത ജയന്തി ആഘോഷം “പെൺപെരുമ 2023” ഭഗിനി സംഗമം തോട്ടഭാഗം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത ആർ ജെ യും വോയിസ് ഓവർ ആർട്ടിസ്റ്റ് കൂടിയായ മീര പ്രശാന്ത് നായർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ശബരിഗിരി ജില്ല ഭഗിനി പ്രമുഖ പ്രഭ സതീഷ് അദ്ധ്യക്ഷത വഹിച്ചു.
കുസാറ്റ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ശാരിക ഇ പി മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന സഹ ഭഗിനി പ്രമുഖ രമ ദേവി ആർ കെ സംഘടനാകാലാംശത്തിൽ സംവാദം നടത്തി. ജില്ല സഹ ഭഗിനി പ്രമുഖ ജിഷ രാജേഷ്, മല്ലപ്പള്ളി താലൂക്ക് ഭഗിനി പ്രമുഖ ശ്രീജ, റാന്നി താലൂക്ക് ഭഗിനി പ്രമുഖ ദീപ സനൽ എന്നിവർ പ്രസംഗിച്ചു.