ചെന്നൈ :’നിവര്‍’ ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി.
ഒരു ലക്ഷം പേരെ തമിഴ്‌നാട് തീരത്ത് നിന്നും, ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്‍പ്പിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയും കാറ്റും ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി. അതി തീവ്രചുഴലിക്കാറ്റായി മാറിയ നിവാര്‍ തീരത്ത് കനത്ത നാശം വിതയ്ക്കാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ദുരന്തസാധ്യത പരമാവധി കുറയ്ക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.