ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ് നാട്ടില്‍ വന്‍ നാശനഷ്ടം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വലിയ കൃഷി നാശമാണ് സൃഷ്ടിച്ചത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയില്‍ മാത്രം 1700 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ജീവന്‍ നഷ്ടമായവരുടെ എണ്ണം അഞ്ചായി.
ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണതോടെ തമിഴ്‌നാട്ടില്‍ വൈദ്യുതി 400 കോടിയുടെ നഷ്ടമാണ് പുതുച്ചേരിയില്‍ കണക്കാക്കുന്നത് എന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. നിവാറിന്റെ ശക്തി കുറഞ്ഞെങ്കിലും നവംബര്‍ 29 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 2,27,300 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചെമ്പാരപ്പാക്കം തടാകത്തില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് 1500 ഘന അടി ആയി കുറച്ചു. ഇത് അടയാര്‍ പുഴയിലെ ജലനിരപ്പ് താഴാന്‍ സഹായിച്ചു. ചെന്നൈ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.