Sunday, April 13, 2025 11:32 am

മുട്ടിലില്‍ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി ; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വനംമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച്‌ ഏകീകൃത നയം രൂപീകരിക്കാന്‍ ആലോചിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമസഭയില്‍ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശീന്ദ്രന്‍. മുട്ടിലില്‍ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുറിച്ച മറ്റ് മരങ്ങള്‍ കൂടി കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ ശശീന്ദ്രന്‍ പാടേ തള്ളിക്കളഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും മരം മുറി നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് മടിയില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. വനംകൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ  അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

മുട്ടില്‍ നടന്ന മരം മുറി കേസില്‍ വനം വകുപ്പിലേയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് മരം മുറിച്ച കരാറുകാരന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചാണെന്നും കരാറുകാരന്‍ ഹംസ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൂന്ന് മാസം കൊണ്ട് 15 കോടി രൂപ മതിപ്പു വിലയുള്ള 202 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങളാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് തെറ്റായ രേഖകള്‍ സംഘടിപ്പിച്ച്‌ മുറിച്ച്‌ മാറ്റിയത്. മരം മുറി നടക്കുന്ന തോട്ടങ്ങളില്‍ വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുന്നുവെന്നും മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചായിരുന്നു എന്നും കരാര്‍ തൊഴിലാളിയായ ഹംസ പറഞ്ഞു.

ഇതിനേക്കാള്‍ വലിയ മരം കൊള്ളയാണ് റോജി അറസ്റ്റിനും ആന്റോ അഗസ്റ്റിനും ലക്ഷ്യമിട്ടിരുന്നന്നും കരാറുകാരന്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ മരം മുറിക്കേസിലെ പ്രതികള്‍ കരാറുകാരനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ തുച്ഛമായ വില തന്നാണ് റോജി അഗസ്റ്റിനും സംഘവും ഈട്ടി മരം മുറിച്ചു കടത്തിയതെന്നാണ് ഭൂമി ഉടമകളായ ആദിവാസികള്‍ പറഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് ചാടിപോകൻ ശ്രമം ; മോതിരം വിഴുങ്ങി പുഴയില്‍ച്ചാടിയ യുവാവ്...

0
മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം...

വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ എസ്ഐ ക്കെതിരെ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം : ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ...

വാഴയിൽ പടരുന്ന ഇലപ്പുള്ളി രോഗം കർഷകരെ വലയ്ക്കുന്നു

0
മല്ലപ്പള്ളി : വാഴയിൽ പടരുന്ന ഇലപ്പുള്ളി രോഗം കർഷകരെ വലയ്ക്കുന്നു....

റാന്നിയിലെ ക്രൈസ്തവസഭകൾ 40-ാംവെള്ളി ആചരിച്ചു

0
റാന്നി : മാനവസമൂഹത്തിന്റെ നന്മയ്ക്കും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനുമായി പാപപരിഹാര തീർഥാടനമായി...