വധഭീഷണി കത്ത് ; അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറണം : മുഖ്യമന്ത്രിക്ക് കത്തയച്ച് തിരുവഞ്ചൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വധഭീഷണി ഊമക്കത്തിലൂടെ ലഭിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറണമെന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

പോലീസ് അന്വേഷണത്തില്‍ തനിക്ക് തൃപ്തിയില്ല. പോലീസ് അന്വേഷിച്ചാല്‍ കേസില്‍ പുരോഗതിയുണ്ടാകില്ല. ഭീഷണിക്കത്ത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...