തിരുവനന്തപുരം : സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയിൽ സഭ നിര്‍ത്തിവച്ച് ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും തുടങ്ങി കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ നിയമ സഭ ചര്‍ച്ച ചെയ്യണെമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സണ്ണി ജോസഫ് എംഎൽഎ ആണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകിയത്. ഉച്ചക്ക് ഒരുമണിക്കാണ് ചര്‍ച്ച. സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്. നേരത്തെ നിപ, പ്രളയം, കിഫ്ബി എന്നിവ ചർച്ച ചെയ്തിരുന്നു.
സംസ്ഥാനത്ത് കാര്‍ഷിക പ്രതിസന്ധി : അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുത്ത് നിയമസഭ
RECENT NEWS
Advertisment