തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ തുടരുന്നു. ഇന്നലെ ചേര്‍ന്ന സെക്രട്ടറിയറ്റിന്റെ തുടര്‍ച്ചയായി ഇന്ന് മുതല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ആരംഭിക്കും.
മുന്നണിയിലെ വിവിധ പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയാണ് പ്രധാനമായും നടക്കുക. കൂടാതെ എല്‍ഡിഎഫ് പ്രചാരണ തന്ത്രങ്ങളും ചര്‍ച്ചയാകും. കഴിഞ്ഞ തവണ സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ട് നല്‍കേണ്ടി വരുമെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയറ്റ് വിലയിരുത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് എം, എല്‍ ജെ ഡി എന്നീ പുതുതായി വന്നു ചേര്‍ന്ന കക്ഷികള്‍ക്ക് ആണ് സീറ്റുകള്‍ പ്രധാനമായും നല്‍കേണ്ടി വരിക. ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണമെന്ന കാര്യത്തിലും സംസ്ഥാന കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച നടക്കും.