Sunday, July 6, 2025 8:21 pm

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സീറ്റ് വിഭജനം നേരത്തേ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സീറ്റ് വിഭജനം ഇത്തവണ നേരത്തേ നടത്താന്‍ ഹൈക്കമാന്‍റിന്‍റെ നിര്‍ദ്ദേശം. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഘടകകക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ഇത്.

സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പരമാവധി നേരത്തേ ആക്കാനാണ് സാധ്യത. മുന്‍ കാലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിവരെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുന്ന പതിവ് ഇത്തവണ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍റിനും അനുകൂല നിലപാടാണുള്ളത്.

അതോടൊപ്പം ഘടകകക്ഷികള്‍ക്ക് മാന്യമായ പരിഗണന നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഘടകകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഘടകകക്ഷികളെ ഒരോ തെരഞ്ഞെടുപ്പ് സമയത്തും ഞെരുക്കി ഇല്ലാതാക്കുന്ന സമീപനം മാറണം. നേര്‍ പകുതി സീറ്റ് കോണ്‍ഗ്രസിനും പകുതി സീറ്റ് ഘടകകക്ഷികള്‍ക്കുമായി മാറ്റി വയ്ക്കണമെന്നായിരുന്നു ഘടകകക്ഷികളുടെ മറ്റൊരാവശ്യം.

92 സീറ്റില്‍ മത്സരിച്ച്‌ 24 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 70 സീറ്റില്‍ മത്സരിച്ച്‌ ബാക്കി 70 തങ്ങള്‍ക്ക് നല്‍കണമെന്നതാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടേക്കില്ല. കൂടുതല്‍ സീറ്റെന്ന ഘടകകക്ഷികളുടെ ആവശ്യവും പരിഗണിക്കില്ല. നേതൃതലത്തില്‍ മാറ്റങ്ങളുണ്ടാകണമെന്ന നേതാക്കളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഫലമുണ്ടോകുമോ എന്ന് കണ്ടറിയണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി...