പാറ്റ്ന: നിസാമുദ്ദീനിലെ മര്ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറ്. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പോലീസ് ഗിര്ദര്ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പോലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു. ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായത്. മര്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ബിഹാര്‍ സ്വദേശികളില്‍ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ ഉടന് കണ്ടെത്തുമെന്നും ഡിജിപി ഗുപ്തേശ്വര് പാണ്ഡെ പറഞ്ഞിരുന്നു.
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പോലീസിനുനേരെ കല്ലേറ്
RECENT NEWS
Advertisment